4 വര്‍ഷങ്ങളായി ഞാൻ ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. അപ്പൊ മുതൽ ഞാൻ കാണുന്നതാണ് അതിനെ.
എന്റെഓഫീസി ന്റെ നേരെ വാതിൽക്കൽ പടര്‍ന്നു പന്തലിച്ചു നില്ക്കുന്ന ഒരു ലന്ത മരം ഉണ്ട്. വളരെ വലിയ ഒരു മരം.
സമീപത്തുള്ളബാങ്കിൽ വരുന്നവര്‍ക്കും, സ്കൂളിൽ വരുന്നവര്‍ക്കും, എന്റെ ഓഫീസിലേക്ക് വരുന്നവര്‍ക്കും ഒക്കെ വല്യ
ആശ്വാസമായിരുന്നഒരു വലിയ മരം,. ദിവസവും രാവിലെ ഞാൻ വരുമ്പോൾ അതിന്റെ താഴെ നിറയെ കുട്ടികൾ
ആയിരിക്കും. ഇന്ന് അവധിദിവസമായിട്ടു കൂടി അതിലെ ലന്ത കായകൾ പറിക്കാൻ കുട്ടികൾ അതിന്മേൽ ഉണ്ടാ
യിരുന്നു. എല്ലാ ദിവസവും സ്കൂൾവിട്ടലുടനെ 50 ഓളം കുട്ടികൾ വരും. പിന്നെ ഒരു ഉത്സവം ആയിരുന്നു. മരത്തിന്റെ
ഉചി വരെ കുട്ടികൾ കേറും. ചില്ലകളിൽകുരങ്ങന്മാരെ പോലെ ചാടിക്കളിക്കുമാരുന്നു. ആരും അവരെ വഴക്ക്
പറയരില്ലരുന്നു. വഴക്ക് പറയില്ലെന്ന് മാത്രമല്ലമുതിർന്നവർ അവരുടെ കൂടെ കൂടുകയും ചെയും.എത്ര ദിവസങ്ങളില
വൈകുന്നേരങ്ങളിൽ ആ കാഴ്ച കണ്ടു നിന്നിട്ടുണ്ട്.കുട്ടിക്കാലത്തിലേക്ക് മടങ്ങി പോയ ഒരു ഫീലിംഗ്...
ഇന്ന് ഉച്ചക്ക് ഞാൻ ചോറുണ്ടിട്ട് വെള്ളം എടുക്കാനായി കാൻ ന്റെ അടുത്തേക്ക് നടക്കുമ്പോളാണ് കണ്ടത്.
ലന്ത മരംമറിഞ്ഞു കിടക്കുന്നു. വട്ടം ഒടിഞ്ഞു കിടക്കുന്നു. ഓടി അടുത്ത് ചെന്നു നോക്കിയപോളാണ് മനസ്സിലായത്,
കടപുഴകിവീണിരിക്കുന്നു പാവം. ആരേലും വെട്ടിയിട്ടതാകുമെന്ന ആദ്യം കരുത്യേ.
ആലപ്പുഴയിൽ സൌന്ദര്യ വല്‍ക്കരണം നടക്കുകയാണ്. കനാൽ സൈഡിൽ ആണ് ആ മരം നിന്നിരുന്നത്.
തായ് വേര് നഷ്ട്ടപ്പെട്ടത് കൊണ്ടാകും, ആ പാവത്തിന് പിടിച്ചു നില്ക്കാൻ കഴിയാതെ പോയത്.എങ്കിലും ഇത്രനാൾ
അത് പിടിച്ചുനിന്നില്ലേ, എത്ര പേര്‍ക്കും തണൽ തല്കി, ഞാൻ ഉള്‍പ്പടെ എത്രയധികം പേര് അതിന്റെ ഫലങ്ങൾ എടുത്തു.
എന്നുംവരുമ്പോൾ ആരെങ്കിലും കണ്ടാലോ എന്നാ ചമ്മലോടെ ആണെങ്കിലും ആ മരത്തിന്റെ ചോട്ടിൽ പോയി നിന്ന്
ഒരു ലന്തകയക്കായി ഓടിച്ചു നോക്കിയിരുന്നു. എന്നെ ഓഫീസിൽ ആക്കാൻ വരുമ്പോൾ എന്റെ പ്രിയതമൻ ഫോണ്വിളിക്കുക
യനെന്ന വ്യാജേന ആ മരത്തിന്റെ ചോട്ടിൽ ലന്തകയകളും തപ്പി നടക്കുന്നത് കണ്ടു ഞാൻ പൊട്ടിച്ചിരിച്ചുപോയിട്ടുണ്ട്.
എല്ലാ മനുഷ്യരുടെയും ഉള്ളിൽ ഒരു കുട്ടിക്കാലമുണ്ടെന്ന സത്യത്തിന്റെ തിരിച്ചറിയൽ.
കനാൽ സൈഡിൽ തിട്ട പണിയാൻ വന്ന കല്പ്പനിക്കാർ ഊണ് കഴിഞ്ഞു ഇനി എവിടെ പോയിരിക്കും.
കുട്ടികളുടെകാര്യമാണ് കഷ്ട്ടം. ഇന്ന് ശനിയാഴ്ച. തിങ്കളാഴ്ച അവർ ലന്തക്ക പറിക്കാൻ വരുമ്പോൾ അവരുടെ പ്രിയ്യപ്പെട്ട
മരംഇല്ലാതായത് കാണുമ്പോൾ അവര്‍ക്കെന്തു വിഷമം തോന്നും. എങ്കിലും എന്റെ മരമേ,
നീ ആ കുട്ടികൾ മുകളിൽ ഇരുന്നപ്പോൾ മരിഞ്ഞില്ലല്ലോ. റോഡ് ലേക്ക് വീണു ഒരു തടസവും ഉണ്ടാക്കിയില്ലലോ.
വൃക്ഷങ്ങൾ അമ്മമാരേ പോലെയാണ്. സ്വയം തീര്‍ന്നു കൊണ്ട് അവർ നമ്മളെ സന്തോഷിപ്പിക്കും, നമുക്ക് വേണ്ടതെല്ലാംതരും.
ഇല്ലാതാകുമ്പോൾ, ആരെയും ബുദ്ധിമുട്ടിക്കാതെ ഒരു ശല്യവുമില്ലാതെ നിശബ്തമായി ഇല്ലാതാകും.
ഇന്നിപ്പോ എന്റെ കണ്മുന്നിൽ ഒരു കാഴ്ചയുണ്ട്, ആ മരത്തിന്റെ ശിഖരങ്ങൾ അറുത്തു മാറ്റുകയാണ്. കഷണങ്ങളാക്കി
ഏതെങ്കിലും
അടുപ്പിലെക്കോ അറപ്പ് മില്ലിലെക്കൊ അതിനെ ഇപ്പൊ കൊണ്ട് പോകും,അമ്മ മരമേ നിനക്കായി വേണ്ടിഎനിക്കിനി
ഒന്നും ചെയ്യാൻ കഴിയുമെന് തോന്നുന്നില്ല. നിന്റെ ഫലത്തിന്റെ ഒരു വിത്ത് എന്റെ വീട്ടു മുട്ടത്തു ഞാൻനാട്ടുകൊള്ളാം ,.
മനോഹരമായ ബാല്യത്തിന്റെ നാളുകൾ ഇത്ര നാൾ രുചിയോടെ ആസ്വദിച്ച ഒരു ഓര്മ കുടിഇല്ലതയീക്കുന്നു. വികസിച്ചു
വികസിച്ചു പഴയതെല്ലാം നഷ്ടപെടുത്തി നമ്മൾ എവിടെ എത്തും? മാനംമുട്ടെയോ??വികസനത്തിന്റെ രക്തസാക്ഷികൾ
ഒരു അമ്മ മരവും കുറെ പീക്കിരി കുട്ടികളും അല്ലെയോ………അല്ലെ??