Sunday 18 January 2015

പരിഭവം

ദേവികേ നീ  ഭാഗ്യവതിയാണു
ഇന്നീ ലോകത്തിന്‍ കപടമുഖങ്ങളെ
കാണാത്ത ലോകത്തു നീ ചേക്കേറി
ഗോപികേ നീ അനുഗ്രഗഹീതയാണ്
വഴിയേ നടന്നാല്‍ ആക്രകമിച്ചു
പിച്ചിച്ചീന്തുന്ന കാപാലികര്‍
ക്കെത്താത്ത ഉയരത്തില്‍ നീ ഉയര്‍ന്നു

വിശക്കുന്ന പൈതലിന്‍ കണ്ണുനീരാണീ ലോകം
മാനഭംഗപ്പെട്ട മകളെ കണ്ടു നടുങ്ങുന്ന
പിതാവിന്റെ ഹൃദയതാളം മുഴങ്ങുന്ന ലോകം
ചീന്തിയെറിയപ്പെട്ട ജീവിതങ്ങളുടെ
രക്തം ചിതറിയ ലോകം

ചിരിക്കുന്ന മുഖങ്ങള്‍ക്കു പീന്നിലൊളിച്ച
കൊലപാതകികളുടെ ലോകം
നിറവും മിനുക്കും വാരിതേച്ച് മുഖം മിനുക്കാത്ത
തൊങ്ങലും തിളക്കവുമുള്ള വസ്ത്രം ഉടുക്കാത്ത
മുല്ലപ്പൂചൂടി പൊട്ടു തൊടാത്ത വേശ്യകളുടെ ലോകം
വെളിച്ചം ധൂര്‍ത്തു നടത്തുന്ന ഇടങ്ങളീല്‍
ഇരുള്‍ പതിയിരിക്കൂന്ന ലോകം
മനം മടുത്തൊരു ജീവിതം വച്ചു പുലര്‍ത്താതെ
അന്നു നീ യാത്രതയായപ്പോള്‍
എന്നുമെന്തിനും കൂട്ടായിരുന്ന എ ന്നെ
എന്തേ നീ ഇന്നിവിടെ തനിച്ചാക്കീ....

21 comments:

  1. ഞായറാഴ്ചകൾ മാത്രമേ പോസ്റ്റ്‌ ചെയ്യുന്നുള്ളല്ലോ.അക്ഷരത്തെറ്റുകൾ പിന്നേം.

    ReplyDelete
  2. ചില അക്ഷരങ്ങള്‍ കിട്ടുന്നില്ല, ക്ഷമിക്കൂ,

    ReplyDelete
  3. മനസ്വിനി.
    ഈ കവിതയുടെ തീം എന്താണു?

    ReplyDelete
  4. എന്‍റെ സുഹൃത്തു ഈ ലോകത്തു ഇന്നില്ല സുധീഷ്, ജീവിത വിഷമങ്ങള്‍ ഉണ്ടായപ്പോള്‍ അവള്‍ക്കിപ്പോ ഒന്നുമറിയണ്ടല്ലോ എന്നോര്‍ത്തു.

    ReplyDelete
  5. വസ്ത്രം ഉടുക്കാത്ത
    മുല്ലപ്പൂചൂടി പൊട്ടു തൊടാത്തഽ///
    ഈ ഒരു ഭാഗം എനിക്കിഷ്ടപ്പെട്ടില്ല.
    ഗോപിക താങ്കളുടെ ആരോ ആണെന്ന് തോന്നിയതു കൊണ്ടാണു കമന്റ്‌ എഴുതാതിരുന്നത്‌.

    ReplyDelete
  6. വെറുപ്പുതോന്നിയെഴുതിയ ഭാഗമാണത്, നല്ല അഭിപ്റായം, സ്വീകരിക്കുന്നു , സന്തോഷം

    ReplyDelete
  7. കൂട്ടുകാരിക്ക്‌ എന്തു പറ്റിയതാണു?
    പിന്നെ താങ്കളുടെ രണ്ടാമത്തെ കമന്റ്‌ ഒട്ടു പൂർണ്ണമായി മനസിലായതുമില്ല.

    ReplyDelete
  8. ഞായർ കഴിഞ്ഞു.

    ReplyDelete
  9. Nice work dearest joice...keep going girl...

    ReplyDelete
  10. ഹ ഹ ഹ .ആരായാലും നല്ല പോസ്റ്റുകൾ കണ്ടാൽ മതി..

    ReplyDelete
  11. കൃഷ്ണപ്രിയയുടെ കമന്റ്‌ വായിച്ചു ചിരിച്ചു പോയതാ:::.

    ReplyDelete
  12. അതിനിപ്പോ എന്താ

    ReplyDelete
  13. വെറുതേ............
    കഥ എഴുതി നോക്ക്.നന്നായിരിക്കുമെന്ന് തോന്നുന്നു.

    ReplyDelete
  14. വിശക്കുന്ന പൈതലിന്‍ കണ്ണുനീരാണീ ലോകം
    മാനഭംഗപ്പെട്ട മകളെ കണ്ടു നടുങ്ങുന്ന
    പിതാവിന്റെ ഹൃദയതാളം മുഴങ്ങുന്ന ലോകം
    ചീന്തിയെറിയപ്പെട്ട ജീവിതങ്ങളുടെ
    രക്തം ചിതറിയ ലോകം

    ചിരിക്കുന്ന മുഖങ്ങള്‍ക്കു പീന്നിലൊളിച്ച
    കൊലപാതകികളുടെ ലോകം
    നിറവും മിനുക്കും വാരിതേച്ച് മുഖം മിനുക്കാത്ത
    തൊങ്ങലും തിളക്കവുമുള്ള വസ്ത്രം ഉടുക്കാത്ത
    മുല്ലപ്പൂചൂടി പൊട്ടു തൊടാത്ത വേശ്യകളുടെ ലോകം
    വെളിച്ചം ധൂര്‍ത്തു നടത്തുന്ന ഇടങ്ങളീല്‍
    ഇരുള്‍ പതിയിരിക്കൂന്ന ലോകം...

    ഇഷ്ടായി...

    ReplyDelete
  15. മനസ്വിനി,
    എന്തേയ്‌ രണ്ട്‌ മാസമായി മൗനം?തുടർന്നെഴുതൂ.

    ReplyDelete
  16. മനസ്വിനി വലിയ അനുഭവങ്ങളാണല്ലോ!!!
    നന്നായി.

    ReplyDelete
  17. കൊള്ളാം

    എഴുതുക വീണ്ടും ,,,,,,,,, ആശംസകൾ

    ReplyDelete
  18. കൊള്ളാം

    എഴുതുക വീണ്ടും ,,,,,,,,, ആശംസകൾ

    ReplyDelete
  19. ഹേയ്............എവിടെയാണ്?????

    ReplyDelete
  20. മനം മടുത്തൊരു ജീവിതം വച്ചു പുലര്‍ത്താതെ
    അന്നു നീ യാത്രതയായപ്പോള്‍
    എന്നുമെന്തിനും കൂട്ടായിരുന്ന എ ന്നെ
    എന്തേ നീ ഇന്നിവിടെ തനിച്ചാക്കീ....

    നൈരാശ്യവും, ഒപ്പം പ്രതിഷേധവും,ഹൃദയത്തിനു കാണ്മാന്‍
    വേദനയുമുണ്ട്..എങ്കിലും കാവ്യ സുഖമില്ലാത്തതായി എഴുത്ത്.
    ആശംസകള്‍....

    ReplyDelete