Google+ Followers

Wednesday, 31 August 2016

ഇന്നീ ഓളങ്ങളിൽ പെട്ട് എങ്ങോട്ടെന്നറിയാതെ ഒഴുകി  നടക്കും ഇല പോലെ എന്ജീവിതം
ഒഴുകി ഒഴുകി അങ്ങ് അറ്റത്
കടലിലേക്കു കുത്തിയൊലിച്ചില്ലാണ്ടാകും  
ആഢംബരം ഇല്ലാത്ത ഒരു മടങ്ങിവരൽ 
കാത്തു നിൽക്കാൻ ആളില്ലെങ്കിലും......

Sunday, 18 January 2015

പരിഭവം

ദേവികേ നീ  ഭാഗ്യവതിയാണു
ഇന്നീ ലോകത്തിന്‍ കപടമുഖങ്ങളെ
കാണാത്ത ലോകത്തു നീ ചേക്കേറി
ഗോപികേ നീ അനുഗ്രഗഹീതയാണ്
വഴിയേ നടന്നാല്‍ ആക്രകമിച്ചു
പിച്ചിച്ചീന്തുന്ന കാപാലികര്‍
ക്കെത്താത്ത ഉയരത്തില്‍ നീ ഉയര്‍ന്നു

വിശക്കുന്ന പൈതലിന്‍ കണ്ണുനീരാണീ ലോകം
മാനഭംഗപ്പെട്ട മകളെ കണ്ടു നടുങ്ങുന്ന
പിതാവിന്റെ ഹൃദയതാളം മുഴങ്ങുന്ന ലോകം
ചീന്തിയെറിയപ്പെട്ട ജീവിതങ്ങളുടെ
രക്തം ചിതറിയ ലോകം

ചിരിക്കുന്ന മുഖങ്ങള്‍ക്കു പീന്നിലൊളിച്ച
കൊലപാതകികളുടെ ലോകം
നിറവും മിനുക്കും വാരിതേച്ച് മുഖം മിനുക്കാത്ത
തൊങ്ങലും തിളക്കവുമുള്ള വസ്ത്രം ഉടുക്കാത്ത
മുല്ലപ്പൂചൂടി പൊട്ടു തൊടാത്ത വേശ്യകളുടെ ലോകം
വെളിച്ചം ധൂര്‍ത്തു നടത്തുന്ന ഇടങ്ങളീല്‍
ഇരുള്‍ പതിയിരിക്കൂന്ന ലോകം
മനം മടുത്തൊരു ജീവിതം വച്ചു പുലര്‍ത്താതെ
അന്നു നീ യാത്രതയായപ്പോള്‍
എന്നുമെന്തിനും കൂട്ടായിരുന്ന എ ന്നെ
എന്തേ നീ ഇന്നിവിടെ തനിച്ചാക്കീ....

എന്റെ നാട്

പുലർകാല  വെളിച്ചത്തിൽ ഒരു  പച്ചില തുമ്പിൽ
തുളുമ്പി നിൽകുന്ന മഞ്ഞുതുള്ളിയിൽ വിരിയുന്ന
 മഴവില്ലിന്‍ മനോഹാരിതയാണെന്റെ നാടിന്റെ സൗന്ദരൃം
പച്ചവിരിച്ചപാടത്തെ കൊയ്തുകാരി പെണ്ണുങ്ങള്
കുളിച്ചു നെറ്റിയില്‍ ചാര്‍ത്തുന്ന
കുമ്കുമ പൊട്ടിന്‍ നിറമാണെന്റെ നാട്ടിലെ ചേറിന്
കാലത്തേ പണിക്കിറങ്ങിയ കണവനെ കാത്ത്
വാതില്‍പടിയില്‍ നില്‍ക്കുന്ന
കിടാത്തിയുടെ കഴുത്തില്‍ മിന്നുന്ന
താലിയുടെ തിളക്കമാണെന്റെ നാട്ടിലെ വെയിലിന്
കുന്തിരിക്കത്തിന്റെ ഗന്ധവും
ചന്ദനത്തിന്റെ കുളിര്‍മയും
പുകഞ്ഞു നീറുന്ന ചന്ദനതിരികളുടെ
ഊഷ്മളതയുമാണെന്റെ നാട്ടിലെ കാറ്റിന്
അരയും തലയും മുറുക്കി വെയിലത്തിറങ്ങി
പണി ചെയ്യുന്ന ആണുങ്ങളുടെ
കൈക്കരുത്താണെന്റെ നാടിന്റെ സമ്പത്ത്
പൊന്നിന്‍ നിറമാര്‍ന്ന നെന്മണികള്‍
നിറഞ്ഞൊഴുകുന്ന അറയും പുരയുമാണെന്റെ
നാടിന്റെ  ഐശ്വര്യം
മണ്ണും മനുഷ്യനും കിടാവും കൊറ്റിയും
കായലും മഴയും വെയിലുമങ്ങനെ
പ്റപന്‍ച സൃഷ്ടാവിന്റെ കരഫലങ്ങളെല്ലാം
ഒന്നിച്ചിറങ്ങി വിളങ്ങിന്ല്‍ക്കുന്ന
പുണ്യഭൂമിയാണെന്റെ നാട്

Thursday, 4 December 2014

കുസൃതി
മനസ്സിന്നു തിരക്കിലാണു
കനാലിനക്കരെ കത്തിത്തീരുന്ന
കരിയിലകൾ പോലെ
 പുകഞ്ഞുനീറി ഭാരമില്ലാതെ
എങ്ങോട്ടോ പറന്നുയരുന്നു
നടന്നു നീങ്ങുന്ന കുട്ടിയുടെ കയ്യിൽ
കിട്ടിയ റബ്ബർ  പന്ത് പോലെ
ചിന്തകളങ്ങനെ തുള്ളിക്കളിച്ചു നടക്കുന്നു
നീണ്ടു നീണ്ടു ജനലകൽക്കപ്പുറം
നേരിയ കാറ്റിന്റെ ചലനത്തിലാടുന്ന
കൊഴിയാറായ മഞ്ഞിലതുംബിൽ എത്തി
വിശാലവിരിപ്പിലൂടെ പറന്നു നടക്കുന്ന
ദേശാടനപക്ഷിയുടെ ചിറകിലേറി
വീണ്ടും തിരിച്ചിങ്ങു ഭൂമിയിൽ വന്നു
ചീരിപാഞ്ഞൊരു മോട്ടോർ വാഹനത്തിന്റെ
വിളുംബിലിരുന്ന്നു
മണിക്കൂറുകളുടെ യാത്രക്കപ്പുരമുള്ള
പ്രിയതമന്റെ പക്കലെത്തി
ഒന്ന് തൊട്ടു തലോടിയിങ്ങുപോന്നു 

Friday, 24 October 2014

എന്റെ പൈതൽ

ഇറുക്കിയടച്ച മിഴികളും 
ചുരുട്ടി പിടിച്ച വിരലുകളും 
ഇളം ചോര നിറമുള്ള 
പിഞ്ചു കൈകളും പാദങ്ങളും 
തൊട്ടു തൊട്ടു ഞാൻ നോക്കി 
വിരിയാൻ നില്ക്കുന്ന മോട്ടുപോലെ 
പുലർമഞ്ഞിൻ വിശുദ്ധിയോടെ 
എന്റെ വളവിൽ ചേർന്ന് കിടന്നു പൈതലേ നീ 
ആദ്യാമായി  ഈ ലോകത്തെ 
മിഴിതുറന്നു നോകിയപ്പോൾ 
ആദ്യമായ് നിന്റെ മിഴികൾ 
എന്നെ തിരഞ്ഞപ്പോൾ 
ജന്മ സുകൃതം പെയ്തു നിന്നിലേക്ക്‌ 
പാലായി അമൃതായി വാത്സല്യമായി

Thursday, 16 October 2014