Thursday 31 July 2014

വാടിയ പൂവ്

സ്നിഗ്ദ്ധമാം പൂവരമ്പിൻ അതിരുകളിൽ കൂടി
ഒരു മൂളിപ്പാട്ടും  പാടി ഞാൻ നടന്നിടുമ്പോൾ
 എങ്ങു നിന്നോ നീണ്ട കരതലങ്ങൾ
വലിചെരിഞ്ഞെന്നെയാ ചേറിലേക്ക്
നഷ്ടമയെൻ പട്ടുപാവാടയും
 പട്ടിൽ പൊതിഞ്ഞൊരെൻ ചേതനയും
ഇടറുന്ന ശബ്ദവും മരവിച്ച മനസ്സുമായി
ചേറിൽ കുതിർന്നു ഞാൻ കിടന്നു
പൂവരമ്പിൻ അതിരുകളിൽ
കാരമുല്ലിന്റെ കാടുകണ്ടു


എവിടെ നിന്നോ എങ്ങുനിന്നോ
കേട്ടതും കണ്ടതുമാ മുഖങ്ങൾ
വാരിയെടുത്തെൻ ജഡത്തെ
വെള്ളപുതക്കാത്തൊരെൻ ജഡത്തെ
കണ്ണിമക്കാതെ നോക്കുമെൻ  അമ്മയേയും
കൈകളിൽ താങ്ങിയ മുഖവുമായ്
കണ്ണ് തുറിച്ചിരിക്കുമെന്നച്ചനേയും 
മച്ചിലെ ചിലന്തി വലയിൽ പെട്ടു
പിടഞ്ഞൊടുങ്ങുന്ന പ്രാണിയെയും 
കാണാതെ  കാണുന്നു ഞാനിന്നു 

1 comment:

  1. വാടിയ പൂവ്‌ , കവിത നന്നായിരിക്കുന്നു ....!


    അക്ഷരത്തെറ്റുകൾ കവിതയുടെ വായനാസുഖം കുറക്കുന്നല്ലോ മനസ്വനീ ... ശ്രദ്ധിക്കുമല്ലോ

    ReplyDelete