Google+ Followers

Thursday, 31 July 2014

വാടിയ പൂവ്

സ്നിഗ്ദ്ധമാം പൂവരമ്പിൻ അതിരുകളിൽ കൂടി
ഒരു മൂളിപ്പാട്ടും  പാടി ഞാൻ നടന്നിടുമ്പോൾ
 എങ്ങു നിന്നോ നീണ്ട കരതലങ്ങൾ
വലിചെരിഞ്ഞെന്നെയാ ചേറിലേക്ക്
നഷ്ടമയെൻ പട്ടുപാവാടയും
 പട്ടിൽ പൊതിഞ്ഞൊരെൻ ചേതനയും
ഇടറുന്ന ശബ്ദവും മരവിച്ച മനസ്സുമായി
ചേറിൽ കുതിർന്നു ഞാൻ കിടന്നു
പൂവരമ്പിൻ അതിരുകളിൽ
കാരമുല്ലിന്റെ കാടുകണ്ടു


എവിടെ നിന്നോ എങ്ങുനിന്നോ
കേട്ടതും കണ്ടതുമാ മുഖങ്ങൾ
വാരിയെടുത്തെൻ ജഡത്തെ
വെള്ളപുതക്കാത്തൊരെൻ ജഡത്തെ
കണ്ണിമക്കാതെ നോക്കുമെൻ  അമ്മയേയും
കൈകളിൽ താങ്ങിയ മുഖവുമായ്
കണ്ണ് തുറിച്ചിരിക്കുമെന്നച്ചനേയും 
മച്ചിലെ ചിലന്തി വലയിൽ പെട്ടു
പിടഞ്ഞൊടുങ്ങുന്ന പ്രാണിയെയും 
കാണാതെ  കാണുന്നു ഞാനിന്നു 

Monday, 7 July 2014

അവൾ എന്റെ കൂട്ടുകാരിയായിരുന്നു

നിറം തുളുമ്പിയ കലാലയ ദിനങ്ങളിൽ
നിറങ്ങളിൽ നിന്നോടിയോളിച്ചവളാണവൾ
പുറംചട്ട ഇട്ട പുസ്തകങ്ങളും
പൊട്ടിയിട്ടും മാറ്റാത്ത പേനയും
തുന്നിക്കെട്ടിയ ബാഗും പിന്നെ
ഏറ്റം അരോചകമായി അത്യന്തം
അയഞ്ഞ ഉടയാടകളും ആണ്
അവൾ ഉപയോഗിച്ചിരുന്നത്
അവളൊരിക്കലും ദരിദ്ര ആയിരുന്നില്ല
എന്നിട്ടും അവൾ അങ്ങനെ ആയിരുന്നു
യുക്തി യുടെ ലോകത്ത് ആ
 കലാലയത്തിന്റെ ഏതെങ്കിലും കോണിൽ
എന്തെങ്കിലും കുത്തിക്കുറിച്ചുകൊണ്ടിരിക്കുന്നത് കാണാം
അല്ലെങ്കിൽ പുസ്തകം വായിക്കുന്നത് കാണാം
എന്റെ സുഹൃത്തുകൾക്കു മിക്കവര്ക്കും
അവളെ വെറുപ്പായിരുന്നു..
അവരവളെ കാണുമ്പോൾ ഒഴിഞ്ഞു മാറി,
ഇരട്ടപ്പേരുകൾ ഉണ്ടാക്കി രഹസ്യമായി
പരിഹസിച്ചു.. അവളുടെ കൂടെ സീറ്റ്‌ പങ്കിടാൻ
വിനോദയാത്രക്കിടയിൽ ആരും തയ്യാറായില്ല
ഉച്ചഭക്ഷണത്തിന് അവൾക്കു മാത്രം ഒരു ബെഞ്ച്‌ കിട്ടി
അങ്ങനെയങ്ങനെ ഞാനുമെൻ ചങ്ങാതികളും
നിറഞ്ഞാടിയ കലാലയജീവിതം
അവസനിചിട്ടിപ്പോ വര്ഷങ്ങലായെങ്കിലും
ചങ്ങാതിക്കൂട്ടം നിലനിന്നു പോന്നു
എന്നിട്ടും അവളെ ആരും ഓര്ത്തില്ല, അന്വേഷിച്ചില്ല
ഇന്നലെ എന്നെ തേടി ആ വാർത്ത‍ വന്നു
രണ്ടു നാൾ മുൻപ് ആ പെണ്‍കൊടി
വീട്ടിനുള്ളിലെ ഒരു കൊളുത്തിൽ കെട്ടിയ ചരടിൽ
 തൂങ്ങിയാടുന്നതാനവളുടെ അമ്മ കണ്ടത്
വാരിയെടുത്താ അമ്മ മകളെയും കൊണ്ട് ആശുപത്രിയിൽ ചെന്നു
മകൾ  മരിച്ച് എന്ന് വിശ്വസിക്കാനാവാതെ
മറ്റൊരാശുപത്രിയിലെക്കോടി
അവിടെയും ഒന്നും അവരെ ആശ്വസിപ്പിച്ചില്ല
ഇനിയെങ്ങും കൊണ്ടുപോകണ്ട ആരോ ആവരോട് പറഞ്ഞു
എന്തിനവളത് ചെയ്തെന്നു ആര്ക്കുമറിയില്ല
എങ്കിലും, അവളീ ലോകത്ത് നിന്നില്ലാതയപ്പോ
നെഞ്ചകം പൊള്ളുന്നു കൂട്ടകാരേ..
നീയുമായി ഞാൻ പങ്കിട്ട മൂന്നു നിമിഷങ്ങളെ ഓർത്തപ്പോൾ
നീയില്ലാത്ത ഈ നിമിഷം ചുട്ടുപോള്ളുന്നേൻ ദേഹമാകെ
നീയെന്റെ സുഹൃത്തായിരുന്നു ..

അവൾ എന്റെ കൂട്ടുകാരിയായിരുന്നു

Tuesday, 1 July 2014


കണ്ണുനീരാം മഴയിൽ ഇടയ്ക്കിടെ കുളിച്ചു
ആനന്ദത്തിൻ പട്ടുകൊണ്ടുടൽ  പൊതിഞ്ഞു
 മധുര സ്വപ്ന പൂക്കൾ തലയിൽ ചൂടി
ഈ മായാലോകത്തിൻ മാസ്മരികതയിൽ
സ്വയം മറന്നെൻ ഗൃഹാതുര ചിന്തകളും കൊണ്ട്
ഓർമ്മകൾ കല്ലുപാകിയ ജീവിത പാതയിൽ
പ്രണയഗാനം പാടിനടക്കും മനസ്വിനി ഞാൻ