നിറം തുളുമ്പിയ കലാലയ ദിനങ്ങളിൽ
നിറങ്ങളിൽ നിന്നോടിയോളിച്ചവളാണവൾ
പുറംചട്ട ഇട്ട പുസ്തകങ്ങളും
പൊട്ടിയിട്ടും മാറ്റാത്ത പേനയും
തുന്നിക്കെട്ടിയ ബാഗും പിന്നെ
ഏറ്റം അരോചകമായി അത്യന്തം
അയഞ്ഞ ഉടയാടകളും ആണ്
അവൾ ഉപയോഗിച്ചിരുന്നത്
അവളൊരിക്കലും ദരിദ്ര ആയിരുന്നില്ല
എന്നിട്ടും അവൾ അങ്ങനെ ആയിരുന്നു
യുക്തി യുടെ ലോകത്ത് ആ
കലാലയത്തിന്റെ ഏതെങ്കിലും കോണിൽ
എന്തെങ്കിലും കുത്തിക്കുറിച്ചുകൊണ്ടിരിക്കുന്നത് കാണാം
അല്ലെങ്കിൽ പുസ്തകം വായിക്കുന്നത് കാണാം
എന്റെ സുഹൃത്തുകൾക്കു മിക്കവര്ക്കും
അവളെ വെറുപ്പായിരുന്നു..
അവരവളെ കാണുമ്പോൾ ഒഴിഞ്ഞു മാറി,
ഇരട്ടപ്പേരുകൾ ഉണ്ടാക്കി രഹസ്യമായി
പരിഹസിച്ചു.. അവളുടെ കൂടെ സീറ്റ് പങ്കിടാൻ
വിനോദയാത്രക്കിടയിൽ ആരും തയ്യാറായില്ല
ഉച്ചഭക്ഷണത്തിന് അവൾക്കു മാത്രം ഒരു ബെഞ്ച് കിട്ടി
അങ്ങനെയങ്ങനെ ഞാനുമെൻ ചങ്ങാതികളും
നിറഞ്ഞാടിയ കലാലയജീവിതം
അവസനിചിട്ടിപ്പോ വര്ഷങ്ങലായെങ്കിലും
ചങ്ങാതിക്കൂട്ടം നിലനിന്നു പോന്നു
എന്നിട്ടും അവളെ ആരും ഓര്ത്തില്ല, അന്വേഷിച്ചില്ല
ഇന്നലെ എന്നെ തേടി ആ വാർത്ത വന്നു
രണ്ടു നാൾ മുൻപ് ആ പെണ്‍കൊടി
വീട്ടിനുള്ളിലെ ഒരു കൊളുത്തിൽ കെട്ടിയ ചരടിൽ
തൂങ്ങിയാടുന്നതാനവളുടെ അമ്മ കണ്ടത്
വാരിയെടുത്താ അമ്മ മകളെയും കൊണ്ട് ആശുപത്രിയിൽ ചെന്നു
മകൾ മരിച്ച് എന്ന് വിശ്വസിക്കാനാവാതെ
മറ്റൊരാശുപത്രിയിലെക്കോടി
അവിടെയും ഒന്നും അവരെ ആശ്വസിപ്പിച്ചില്ല
ഇനിയെങ്ങും കൊണ്ടുപോകണ്ട ആരോ ആവരോട് പറഞ്ഞു
എന്തിനവളത് ചെയ്തെന്നു ആര്ക്കുമറിയില്ല
എങ്കിലും, അവളീ ലോകത്ത് നിന്നില്ലാതയപ്പോ
നെഞ്ചകം പൊള്ളുന്നു കൂട്ടകാരേ..
നീയുമായി ഞാൻ പങ്കിട്ട മൂന്നു നിമിഷങ്ങളെ ഓർത്തപ്പോൾ
നീയില്ലാത്ത ഈ നിമിഷം ചുട്ടുപോള്ളുന്നേൻ ദേഹമാകെ
നീയെന്റെ സുഹൃത്തായിരുന്നു ..
അവൾ എന്റെ കൂട്ടുകാരിയായിരുന്നു
നിറങ്ങളിൽ നിന്നോടിയോളിച്ചവളാണവൾ
പുറംചട്ട ഇട്ട പുസ്തകങ്ങളും
പൊട്ടിയിട്ടും മാറ്റാത്ത പേനയും
തുന്നിക്കെട്ടിയ ബാഗും പിന്നെ
ഏറ്റം അരോചകമായി അത്യന്തം
അയഞ്ഞ ഉടയാടകളും ആണ്
അവൾ ഉപയോഗിച്ചിരുന്നത്
അവളൊരിക്കലും ദരിദ്ര ആയിരുന്നില്ല
എന്നിട്ടും അവൾ അങ്ങനെ ആയിരുന്നു
യുക്തി യുടെ ലോകത്ത് ആ
കലാലയത്തിന്റെ ഏതെങ്കിലും കോണിൽ
എന്തെങ്കിലും കുത്തിക്കുറിച്ചുകൊണ്ടിരിക്കുന്നത് കാണാം
അല്ലെങ്കിൽ പുസ്തകം വായിക്കുന്നത് കാണാം
എന്റെ സുഹൃത്തുകൾക്കു മിക്കവര്ക്കും
അവളെ വെറുപ്പായിരുന്നു..
അവരവളെ കാണുമ്പോൾ ഒഴിഞ്ഞു മാറി,
ഇരട്ടപ്പേരുകൾ ഉണ്ടാക്കി രഹസ്യമായി
പരിഹസിച്ചു.. അവളുടെ കൂടെ സീറ്റ് പങ്കിടാൻ
വിനോദയാത്രക്കിടയിൽ ആരും തയ്യാറായില്ല
ഉച്ചഭക്ഷണത്തിന് അവൾക്കു മാത്രം ഒരു ബെഞ്ച് കിട്ടി
അങ്ങനെയങ്ങനെ ഞാനുമെൻ ചങ്ങാതികളും
നിറഞ്ഞാടിയ കലാലയജീവിതം
അവസനിചിട്ടിപ്പോ വര്ഷങ്ങലായെങ്കിലും
ചങ്ങാതിക്കൂട്ടം നിലനിന്നു പോന്നു
എന്നിട്ടും അവളെ ആരും ഓര്ത്തില്ല, അന്വേഷിച്ചില്ല
ഇന്നലെ എന്നെ തേടി ആ വാർത്ത വന്നു
രണ്ടു നാൾ മുൻപ് ആ പെണ്‍കൊടി
വീട്ടിനുള്ളിലെ ഒരു കൊളുത്തിൽ കെട്ടിയ ചരടിൽ
തൂങ്ങിയാടുന്നതാനവളുടെ അമ്മ കണ്ടത്
വാരിയെടുത്താ അമ്മ മകളെയും കൊണ്ട് ആശുപത്രിയിൽ ചെന്നു
മകൾ മരിച്ച് എന്ന് വിശ്വസിക്കാനാവാതെ
മറ്റൊരാശുപത്രിയിലെക്കോടി
അവിടെയും ഒന്നും അവരെ ആശ്വസിപ്പിച്ചില്ല
ഇനിയെങ്ങും കൊണ്ടുപോകണ്ട ആരോ ആവരോട് പറഞ്ഞു
എന്തിനവളത് ചെയ്തെന്നു ആര്ക്കുമറിയില്ല
എങ്കിലും, അവളീ ലോകത്ത് നിന്നില്ലാതയപ്പോ
നെഞ്ചകം പൊള്ളുന്നു കൂട്ടകാരേ..
നീയുമായി ഞാൻ പങ്കിട്ട മൂന്നു നിമിഷങ്ങളെ ഓർത്തപ്പോൾ
നീയില്ലാത്ത ഈ നിമിഷം ചുട്ടുപോള്ളുന്നേൻ ദേഹമാകെ
നീയെന്റെ സുഹൃത്തായിരുന്നു ..
അവൾ എന്റെ കൂട്ടുകാരിയായിരുന്നു
കൊള്ളാട്ടോ........എഴുത്ത് തുടരുക..ആശംസകള്‍
ReplyDeleteEerananiyunna kannukalumayi.......
ReplyDeleteThis comment has been removed by the author.
ReplyDeleteനന്ദി
ReplyDeleteനീയുമായി ഞാൻ പങ്കിട്ട മൂന്നു നിമിഷങ്ങളെ ഓർത്തപ്പോൾ
ReplyDeleteനീയില്ലാത്ത ഈ നിമിഷം ചുട്ടുപോള്ളുന്നേൻ ദേഹമാകെ
നീയെന്റെ സുഹൃത്തായിരുന്നു ...............................നല്ല വാക്കുകൽ ...നീ എന്ന സുഹ്രത്തിനെ കിട്ടിയ എനിക്ക് എന് കാലം കഴിയുന്നത് വരെ ഒര്തീടും ഞാൻ ..............................