Monday 24 March 2014

ചുവപ്പിനപ്പുറത്തെ നരപ്പ്

ഇന്ന് ഞാൻ ഒരു കാഴ്ച കണ്ടു നരച്ച  കുറെ കാഴ്ചകൾ ..ഒരു ചുവപ്പിനപ്പുറത്തെ നരപ്പ് ...
എന്റെ ഗദ്ഗദം നിങ്ങളെ അറിയിക്കാൻ ഞാൻ ഈ ബിന്ദുക്കളെ കടമെടുക്കുന്നു..
നിറയെ മരങ്ങൾ തിങ്ങി നിറഞ്ഞ പ്രദേശമായിരുന്നു അത്...
ആ മരങ്ങളിക്കിടയിലൂടെയുള്ള യാത്ര എന്തെന്നില്ലാത്ത അനുഭൂതിയിലേക്ക്‌ എന്നെ കൊണ്ടെത്തിച്ചിരുന്നു...
മനസ്സും ശരീരവും ഇതു നൈർമല്യതൽ നിറഞ്ഞു... ഉള്ളു മുഴുവൻ തണുത്തു പ്രകൃതി എന്നെ കയ്യിലെടുത്ത പോലെ.. ആ വഴിയില എനിക്കേറ്റം ഇഷ്ടമുള്ള ഒരു വളവിൽ മണിക്കൂറുകളോളം ഇരുന്നു ആ സുഖം ഞാൻ ആസ്വദിച്ചിട്ടുണ്ട്...
ആ വളവാണ് ഇന്ന് എന്റെ മനസ്സിനെ തളർത്തിയത് ...

പെൻസിൽ മുനയാൽ വരയ്ക്കാൻ കഴിയില്ല....എനിക്ക്... വക്കുകളാലൊരു ചിത്രം വരച്ചു തരാം ഞാൻ...
വളഞ്ഞു പുളഞ്ഞൊഴുകുന്ന ഒരു നദി പോലെ, കാടിനു നടുവിലൂടെ ഒരു റോഡ്‌....വീതികുറഞ്ഞ.. നന്നേ വീതികുറഞ്ഞ ഒരു സമയം ഒരു വശത്തേക്ക് മാത്രം ഒരു നാല് വീലൻ വാഹനത്തിനു പോകാൻ പറ്റിയിരുന്നത്ര പാകത്തിലുള്ള റോഡ്‌... അന്നൊക്കെ ഇരുവശങ്ങളിലും പച്ച നിറം മാത്രമാരുന്നു...അതിലൂടെ കടന്നു പോകുമ്പോൾ എതിരേല്ക്കാൻ ഒരുപാടു പേര് വന്നിരുന്നു... മുകളിലെ രത്ന ശോഭ, ഇലകൾക്കിടയിലൂടെ മണ്ണിൽ പതിക്കുന്ന കണ്ടു വെറും പെണ്ണായ ഞാൻ അത് കൊണ്ടൊരു മല കൊരുതിടാൻ കൊച്ചിതുപോയിരുന്നു...വനദേവത അതെനിക്ക് തരില്ലെങ്കിൽ ഞാൻ തട്ടിപ്പരിച്ചുകൊണ്ടോടും...എന്നുറപ്പിച്ചിരുന്നു..

മരണത്തിനു ഒരു നിറമേ ഉള്ളു എന്ന് ഞാൻ തിരച്ചറിഞ്ഞു... നരച്ച നിറം...അമ്മ മരിച്ചാലും മക്കൾ മരിച്ചാലും അവസാനം ബാക്കിയാവുന്നത് ആ നിറം മാത്രമാണ്... മനുഷ്യൻ മരിച്ചാലും പ്രകൃതി മരിച്ചാലും ബാകിയവുന്ന ഇരുണ്ട നരച്ച നിറം........
എന്റെ ചുറ്റിനും ആ നിറമായിരുന്നു...
 ദേഹത്ത് അഗ്നി പടരുമ്പോൾ... തൊലി ചൂഴ്ന്നു അഗ്നി കയറുമ്പോൾ, ഒടുവിൽ ആത്മാവിനു നിലനില്ക്കാൻ ശരീരമില്ലാതെ വരുമ്പോൾ.. പിടച്ചിൽ നിന്നുപോയ ഒരു കൂട്ടം മിണ്ടാപ്രാണികളുടെ
മണമായിരുന്നു എന്റെ ചുറ്റും... ശരീരങ്ങൾ പലതെങ്കിലും ഇന്ന് അവയ്ക്ക് ഗന്ധം ഒന്ന് മാത്രം..

പ്രാണ  രക്ഷാർധം പിടഞ്ഞു ഓടിയപ്പോൾ തീര്ച്ചയായും അവ നമ്മെ ശപിചിട്ടുണ്ടാകും..വേദന ഉണ്ടാക്കിയത് നമ്മളിൽ ആരോ ആണ്... അത് നമ്മൾ ഇരുകാളികളിൽ മുഴുവൻ പതിക്കുന്ന ഒരു നിലവിളിയിൽ നിന്നും ഉണ്ടായതാണ്...ജീവന്റെ വില അത്  ശാസ്ത്രത്തിനപ്പുറം ഇക്കാനുന്നതിന്റെയെല്ലാം അവകാശിയും ഉടമക്കാരനുമായ ഒരുവന്റെ ശ്വാസത്തിന്റെ വിലയാണ്..















No comments:

Post a Comment