Tuesday 8 April 2014

കുഞ്ഞു മാലാഖമാർ

ഒരു തുള്ളി പൊലുമില്ലനിറങ്ങലെനിക്കിപ്പോൾ
ഒരു തുള്ളി നിറമുള്ള നിറം  കടം തരാനുണ്ടോ കൂട്ടരേ...
എന്നോ കൈവിട്ടുപോയ എന്റെ നിരങ്ങല്ക്കായി കേണു
കറുപ്പും വെളുപ്പും മാത്രമോ ഇന്നീ ലോകത്തിന്റെ നിറം...
 എന്നിങ്ങനെ ജല്പനങ്ങൾ കൊണ്ട് ഞാനെൻ ദിനരാത്രങ്ങൾ
വെറുതെ തള്ളി നീക്കവെ, ഒരു കുഞ്ഞു പുഞ്ചിരിയുമായി
എന്റെ ജീവിതത്തിൽ എന്നിൽ നിന്ന് തന്നെ വന്ന മുത്തേ
അന്ന് ഞാനറിഞ്ഞു ഈ ലോകത്തിലെ കറുപ്പും വെളുപ്പും
ഞാൻ തിരഞ്ഞെടുതാതാണെന്നു... എന്റെ പിഴ ..എന്റെ പിഴ...
നഷ്ടമായ ദിനരാത്രങ്ങൾ തിരിച്ചു വരില്ല...
 കൈപിടിച്ചുയർത്തി നീ എന്നെ നിൻ നിറങ്ങളുടെ ലോകത്തേക്ക്
ചായങ്ങൾ കൂട്ടിചേർത്തു പുതിയ നിറങ്ങളുണ്ടാക്കാൻ
ശ്രമം തുടങ്ങി ഞാൻ.....
എന്റെ ചുറ്റിനുമുണ്ടായിരുന്ന ലോകത്തെ കണ്ടു ഞാൻ വിസ്മയിച്ചു
നിന്നോടോപ്പമുള്ള ഓരോ നിമിഷവും വിലപ്പെട്ടതകവേ
നീ വരും മുൻപ് കാണാതെ പോയ എന്റെ ഭൂമിയെപ്പറ്റി ഞാൻ വിഷാദിച്ചു

ഇന്നെനിക്കൊരു ചോദ്യമുണ്ട് കൂട്ടരേ നിങ്ങളോട്
നിറങ്ങൾ  വേണോ നിങ്ങൾക്ക്
എനിക്കായി മാത്രം കിട്ടിയ നിധിയാമെൻ പൊന്മകൾ തന്നതാമവയൊക്കെ
ഒരു പുഞ്ചിരിയുടെ വശ്യതകൊണ്ട് ഈ ലോകം മുഴുവൻ നിറമുല്ലതാക്കും
കുഞ്ഞു മാലാഖമാരെ..... നിങ്ങളെ ഓർത്താണീ പ്രപഞ്ചം ഇന്നും കെടാതെ നില്പൂ...
ഞാനുൾപ്പെടും അച്ഛനും അമ്മയും തുടങ്ങുന്ന വലിയ ജനവിഭാഗമേ
ആ കുഞ്ഞു മാലാഖമാർ തരുന്ന ദാനമാണീ പ്രപഞ്ചമെന്നൊർക്കാo ഇന്നു

No comments:

Post a Comment