ശൂന്യമായൊരു മനസ്സിന്റെ
വാതായനങ്ങൾ തുറന്നിട്ട്
ഇന്നീ മാന്തോപ്പിൽ
ഒരു കണ്ണി മാങ്ങയും കടിച്ചു
ദൂരെ ദൂരെ അങ്ങേ കുന്നിൻചെരുവിൽ
കളിച്ചു രസിച്ചു നടക്കും
അക്ഷര കൂട്ടങ്ങളെ കൊതിയോടെ
നോക്കി നില്ക്കുമൊരു പാവം മനസ്വിനി ഞാൻ..
ആരാലുമായും അന്വേഷിക്കപെടാതെ
ആരാലുമായും ചോദിക്കപ്പെടാതെ
ഇങ്ങേ മന്തോപ്പിൻ ചില്ലകളിൽ ചെക്കെറിയവൾ
ഇങ്ങിരുന്നാൽ കാണാമെനിക്കു
നിങ്ങളുടെ കളിയും തിമിർപ്പും
കളിച്ചു ക്ഷീണിച്ചു തിരുച്ചു പോകും വഴി
അല്പം തനുപ്പെൽക്കാനേൻ
മാവിൻ ചോട്ടിൽ നിങ്ങൾ വരുന്നതും കാത്തു
നോക്കി നില്ക്കാൻ എനിക്കിഷ്ട്ടമാണ്
........................................................
കാത്തിരുപ്പിനും ആനന്ദമുണ്ട് ...
നല്ല വരികള്‍......വീണ്ടും എഴുതുക,മനസ്വിനി...........!!
ReplyDelete