ഇറുക്കിയടച്ച മിഴികളും
ചുരുട്ടി പിടിച്ച വിരലുകളും
ഇളം ചോര നിറമുള്ള
പിഞ്ചു കൈകളും പാദങ്ങളും
തൊട്ടു തൊട്ടു ഞാൻ നോക്കി
വിരിയാൻ നില്ക്കുന്ന മോട്ടുപോലെ
പുലർമഞ്ഞിൻ വിശുദ്ധിയോടെ
എന്റെ വളവിൽ ചേർന്ന് കിടന്നു പൈതലേ നീ
ആദ്യാമായി ഈ ലോകത്തെ
മിഴിതുറന്നു നോകിയപ്പോൾ
ആദ്യമായ് നിന്റെ മിഴികൾ
എന്നെ തിരഞ്ഞപ്പോൾ
ജന്മ സുകൃതം പെയ്തു നിന്നിലേക്ക്
പാലായി അമൃതായി വാത്സല്യമായി